കണ്ണൂര്‍: ബൈക്കില്‍ മിനി ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. വളപട്ടണം, അരോളി, ഈന്തോട്ടെ ഐശ്വര്യ നിവാസില്‍ ടി അഷിന്‍ (22) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 മണിയോടെ വളപട്ടണം പാലത്തിനു സമീപത്താണ് അപകടം. ബൈക്കിലിടിച്ച ശേഷം മറ്റൊരു കാറിലും ഇടിച്ച ടാങ്കര്‍ ലോറി നിര്‍ത്താതെ പോയി. ലോറി കണ്ടെത്താന്‍ ശ്രമം തുടരുന്നു. അപകടത്തില്‍ വളപട്ടണം പൊലീസ് കേസെടുത്തു. കെ പവിത്രന്-ടി ഉഷ ദമ്പതികളുടെ മകനാണ് അഷിന്‍. സഹോദരി ഐശ്വര്യ.
