ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, ബാരിക്കാട്, നാല്‍ത്തടുക്കിലെ ഗോപാലന്‍ (72) ആണ് മരിച്ചത്. തിങ്കളാഴ്ച വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: മാധവി. മക്കള്‍: വിനോദ്, ബിന്ദു. മരുമകന്‍: രവി. സഹോദരങ്ങള്‍: നാരായണന്‍, സുന്ദരി, ഗിരിജ, ശാരദ, നാരായണി, കല്യാണി, ചന്ദ്രാവതി, പരേതനായ സുകുമാരന്‍

ബേഡകത്ത് വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താരംതട്ട, കുളിക്കരയില്‍ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. പരേതനായ കരിയന്റെ മകള്‍ വി. ദാക്ഷായണി (55)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വീട്ടു പറമ്പിലെ കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഉടന്‍ തന്നെ പുറത്തെടുത്ത് ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരന്‍ വി. മനോജ് കുമാറിന്റെ പരാതി പ്രകാരമാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page