പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം; കണ്ണൂരില്‍ നിന്ന് നാടുവിട്ട രണ്ടു വിദ്യാര്‍ഥിനികളെ കാഞ്ഞങ്ങാട് കണ്ടെത്തി

കാസര്‍കോട്: പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നാടുവിട്ട രണ്ട് വിദ്യാര്‍ഥിനികളെ കാഞ്ഞങ്ങാട്ട് കണ്ടെത്തി. റെയില്‍വേ പൊലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് 14 വും, 18 വും വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കണ്ടെത്താനായത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും റെയില്‍വേ പൊലീസും കുട്ടികളെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരു ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ ജനറല്‍ കോച്ചില്‍ ഇവര്‍ കയറിയിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസുകാര്‍ പെണ്‍കുട്ടികളെ കണ്ടു.
മിസിങ് ആയ പെണ്‍കുട്ടികളുമായി സാമ്യം തോന്നിയ വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. തനിക്ക്‌ പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ തങ്ങള്‍ നാടുവിടുകയായിരുന്നുവെന്ന് പെണ്‍കുട്ടികളിലൊരാള്‍ മൊഴി നല്‍കി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച ഇവരെ കണ്ണൂര്‍ സിറ്റി പൊലീസിന് കൈമാറി. കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷംസീര്‍, റിനീത് എന്നിവരുടെ അവസരോചിത ഇടപെടലിലാണ് ഇവരെ കണ്ടെത്താനായത്. വീട്ടില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടികള്‍ കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കയറി മംഗളൂരുവില്‍ ഇറങ്ങുകയും രാത്രി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page