കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പഴയ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിനു വിള്ളല്‍ കാണപ്പെട്ടു.
പൊലീസ് ബസ്സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടം അടച്ചു. വാഹനങ്ങളും ആളുകളും ബസ്സ്റ്റാന്റ്, ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തു തങ്ങരുതെന്നു നിര്‍ദ്ദേശിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ബസ്സ്റ്റാന്റിന്റെ പ്രവേശന കവാടത്തിനടുത്തു വിള്ളല്‍ കാണപ്പെട്ടത്. ഇതു കണ്ടവര്‍ വിവരം ഉടന്‍ പൊലീസിനെയും മറ്റും അറിയിച്ചു.
റോഡില്‍ നിന്നു ബസുകള്‍ ബസ്സ്റ്റാന്റിനുള്ളില്‍ കയറുന്ന വഴിയുടെ ഭാഗത്താണ് ഷോപ്പിംഗ് കോംപ്ലക്സില്‍ വിള്ളല്‍ പ്രകടമായിട്ടുള്ളതെന്നു പറയുന്നു. സാധാരണ സ്റ്റാന്റിനുള്ളില്‍ കയറുന്ന ബസുകള്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ സൈഡില്‍ ഇടിക്കാറുണ്ടായിരുന്നെന്നു വ്യാപാരികള്‍ പറഞ്ഞു. ഈ ഭാഗത്തിനു തൊട്ടു മുകളിലാണ് വിള്ളല്‍ പ്രകടമായിട്ടുള്ളത്.
