ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയപാതയില്‍ വന്‍ ഗര്‍ത്തം രൂപം കൊണ്ടു; അപകടഭീഷണിയില്‍ യാത്രക്കാര്‍

കാസര്‍കോട്: കനത്ത മഴ തുടരുന്നതിനിടയില്‍ ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനു തൊട്ടുതാഴെ, കാനത്തുംകുണ്ട് വളവിലാണ് വലിയ ഗര്‍ത്തം രൂപം കൊണ്ടത്. പുതുതായി പണിത പാലവും റോഡും ചേരുന്ന ഭാഗത്താണ് ടാറിട്ട സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടത്. ചട്ടഞ്ചാല്‍ ടൗണിന്റെ കിഴക്കു ഭാഗത്തു പെയ്യുന്ന മുഴുവന്‍ വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. ഗര്‍ത്തം കാണപ്പെട്ട സ്ഥലത്ത് രണ്ടാമത്തെ പാലത്തിനായുള്ള കുഴിയെടുത്തു വച്ചിട്ടുണ്ട്. ഇതില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ് ഗര്‍ത്തം രൂപം കൊണ്ടതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page