കാസര്‍കോട്: വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂരിലെ സുമിത്ര(48) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചേയാണ് സംഭവം. വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിണറില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഭര്‍ത്താവ്: കെ ഗോവിന്ദന്‍ (പിടിഎസ്, ഡിവൈഎസ്പി ഓഫീസ് കാഞ്ഞങ്ങാട്). മക്കള്‍: കെ അനുശ്രീ, കെ അഭിനവ്. സഹോദരങ്ങള്‍: കൃഷ്ണന്‍, ശാന്ത (ഇരുവരും കൊയാമ്പുറം).
