പത്തനംതിട്ട: പരിചാരകന്റെ പീഡനവും മര്‍ദ്ദനവുമേറ്റു ഒരു മാസമായി ചികിത്സയിലായിരുന്ന ഗൃഹനാഥനായ മുന്‍ ബിഎസ്എഫ് ജവാന് മരിച്ചു.
പത്തനംതിട്ടയിലെ ശശിധര പിള്ള (59)യാണ് മരിച്ചത്. മറവി രോഗിയായിരുന്ന ഇദ്ദേഹത്തെ പരിചരിക്കാന്‍ നിറുത്തിയിരുന്ന ഹോം നഴ്സ് വിഷ്ണുവാണ് ഇദ്ദേഹത്തെ വിവസ്ത്രനാക്കി വലിച്ചിഴക്കുകയും പൈശാചികമായി മര്‍ദ്ദിക്കുകയും ചെയ്തതെന്നു പറയുന്നു. ഏപ്രില്‍ 29നുണ്ടായ ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. വിഷ്ണു ഇപ്പോള്‍ റിമാന്റിലാണ്. ശശിധരന് പിള്ളയുടെ ബന്ധുക്കള്‍ പാറശാലയിലാണ് താമസം. അതിനാലാണ് അദ്ദേഹത്തെ പരിചരിക്കുന്നതിന് അടൂരിലുള്ള ഏജന്‍സി മുഖേന വിഷ്ണുവിനെ നിറുത്തിയിരുന്നത്.
