കാസര്‍കോട്: യുവാവിനെ പട്ടാപ്പകല്‍ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍, കൊളവയലിലെ ഗംഗാധരന്‍-പുഷ്പ ദമ്പതികളുടെ മകന്‍ കെ.ജി അരുണ്‍ (28) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പിതാവ് ഗംഗാധരനും മറ്റുള്ളവരും ചേര്‍ന്ന് കയര്‍ മുറിച്ചു മാറ്റി അരുണിനെ ഉടന്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അര്‍ജ്ജുല്‍, ഐശ്വര്യ എന്നിവര്‍ അരുണിന്റെ സഹോദരങ്ങളാണ്.
