ബിവറേജ്‌സ് മദ്യഷാപ്പിന്റെ മുകള്‍ നിലയില്‍ താമസക്കാരനായ അതിഥിത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു; ഈ ക്വാര്‍ട്ടേഴ്‌സില്‍ അതിഥി തൊഴിലാളി മരണം തുടര്‍ച്ചയാവുന്നു

കാസര്‍കോട്: കുളിക്കുന്നതിനിടയില്‍ കുളിമുറിയില്‍ കുഴഞ്ഞു വീണ ആസാം സ്വദേശി ആശുപത്രിയില്‍ മരിച്ചു. ആസാം ചിരാഗ് ജില്ലയിലെ സില്‍ഘാഗിരി മോന്‍ ഗൈഗാവോണിലെ സംസീര്‍ അലി (30)യാണ് മരിച്ചത്. സീതാംഗോളിയിലെ ഫൈസലിന്റെ ചെങ്കല്‍ ക്വാറിയില്‍ തൊഴിലാളിയായിരുന്നു. 15 ദിവസം മുമ്പാണ് ജോലിയില്‍ ചേര്‍ന്നതെന്നു ഫൈസല്‍ പറഞ്ഞു. സീതാംഗോളിയില്‍ സര്‍ക്കാര്‍ മദ്യശാലയായ ബിവറേജസിന്റെ മുകള്‍ നിലയിലാണ് സംസീര്‍ അലി കുടുംബസമേതം താമസിക്കുന്നത്.ചൊവ്വാഴ്ച രാവിലെ കുളിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മരിച്ചു. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ …

എട്ടുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം, നടുക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ കേസെടുക്കാന്‍ നിര്‍ദ്ദേശം, അച്ഛന്‍ കസ്റ്റഡിയില്‍, പ്രാങ്ക് വീഡിയോയെന്ന് മൊഴി

പയ്യന്നൂര്‍: എട്ടു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ചെറുപുഴ പൊലീസിനോട് നിര്‍ദ്ദേശിച്ചു. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് ചെറുപുഴ, മലാങ്കടവ് സ്വദേശിയായ മാമച്ചനെതിരെ പൊലീസ് കേസെടുത്തു. ചെറുപുഴയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇതേ കുറിച്ച് പൊലീസ് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-”മാമച്ചനും ഭാര്യയും രണ്ടു മാസമായി അകന്നു കഴിയുകയാണ്. എട്ടു വയസ്സുള്ള …

അംഗഡിപദവില്‍ വന്‍ മഡ്ക്ക ചൂതാട്ടം; 29,650 രൂപയുമായി ഹൊസങ്കടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംഗഡിപദവില്‍ വന്‍ ചൂതാട്ടം. 29,650 രൂപയുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഹൊസങ്കടി, മിത്തകനില ഹൗസിലെ ബി.എം രവീന്‍കുമാറി(43)നെയാണ് എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പൊലീസ് സംഘം അംഗഡിപദവില്‍ എത്തിയത്. പ്രസ്തുത സമയത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് രണ്ടുപേര്‍ നില്‍ക്കുന്നതായി കണ്ടുവെന്നും അടുത്തേക്ക് ചെന്നപ്പോള്‍ ഓടിപ്പോകാന്‍ ശ്രമിച്ചുവെന്നും കേസില്‍ പറയുന്നു. ഇതിനിടയില്‍ രവീണിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് മഡ്ക്ക …

ഗള്‍ഫിലേക്ക് പോകാന്‍ വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ കാണാതായി; മുളിയാര്‍ മല്ലം സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഗള്‍ഫിലേക്ക് പോകാനായി വീട്ടില്‍ നിന്നു പോയ മകനെ കാണാതായതായി പരാതി. മുളിയാര്‍ മല്ലം, പുഞ്ചംകോട്, നാരായണീയം ഹൗസില്‍ ചന്ദ്രന്റെ മകന്‍ കെ. രാഗേഷി(35)നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് കെ. വത്സല നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് അഞ്ചിനു വൈകുന്നേരം നാലു മണിക്കാണ് ഗള്‍ഫിലേക്ക് പോകുന്നുവെന്നു പറഞ്ഞ് മകന്‍ രാഗേഷ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഗള്‍ഫിലെത്തുകയോ, തിരികെ വീട്ടില്‍ എത്തുകയോ ചെയ്തിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു. …

വയനാട്ടിൽ പുലി റോഡിൽ; ജനങ്ങൾ ആശങ്കയിൽ

സുൽത്താൻ ബത്തേരി: വയനാടു ജില്ലയിൽ വീണ്ടും പുലി ഇറങ്ങി. വെള്ളിയാഴ്ച രാത്രി സുൽത്താൻ ബത്തേരി ടൗണിൽ ഉലാത്തുകയും റോഡിൻ്റെ ഒരു കരയിൽ നിന്നു മറുകരയിലേക്കു ചാടിക്കയറുകയും ചെയ്ത പുലിയുടെ ദൃശ്യം യാത്രക്കാർ മൊബൈലിൽ പകർത്തി. വീഡിയോ വൈറലാകുന്നതിനൊപ്പം ജനങ്ങളിൽ ആശങ്കയും വർധിച്ചിട്ടുണ്ട്. സുൽത്താൻബത്തേരി പാലാവയൽ റോഡിലെ സെൻറ് ജോസഫ് സ്കൂളിനടുത്തെ മതിലിനു മുകളിലൂടെ ഒരു ഭീതിയുമില്ലാതെ പുലി നടന്നു പോവുകയും മതിലിൽ നിന്നു റോഡിൻ്റെ മറുഭാഗത്തേക്കു ചാടി നടന്നു പോവുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു.

റെഡ് അലർട്ട്; കാസർകോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

കാസർകോട്: അടുത്ത മൂന്ന് ദിവസം കാസർകോട് ജില്ലയിൽ റെഡ് അലർട്ടും മഴ അതി ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.ക്വാറികൾ പ്രവർത്തനം താൽക്കാലികമായി നിർത്തിവക്കണം.അപകട സാധ്യതയുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചു മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.