മുംബൈ: രാത്രിയില്‍ റൈഡിംഗ് അക്കാദമിയില്‍ അതിക്രമിച്ചു കയറി കുതിരയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ചോട്ട്യ സുന്ദര്‍ ഖോബ്രാഗഡെ എന്ന യുവാവാണ് അറസ്റ്റിലായത്. മെയ് 17ന് നാഗ്പൂര്‍ ജില്ലയിലെ ഒരു റൈഡിംഗ് അക്കാദമിയിലാണ് അറസ്റ്റിനാസ്പദമായ സംഭവം. രാത്രിയില്‍ റൈഡിംഗ് അക്കാദമി വളപ്പില്‍ കയറിയാണ് കുതിരയെ അതിക്രമത്തിനു ഇരയാക്കിയത്.
കുതിരക്കു നേരെ ആരോ അതിക്രമം നടത്തിയിട്ടുണ്ടെന്നു മനസ്സിലാക്കിയ ട്രെയിനര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ജീവനക്കാര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. എന്നാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അക്കാദമിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അതിക്രമം കാണിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.
