കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംഗഡിപദവില്‍ വന്‍ ചൂതാട്ടം. 29,650 രൂപയുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഹൊസങ്കടി, മിത്തകനില ഹൗസിലെ ബി.എം രവീന്‍കുമാറി(43)നെയാണ് എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പൊലീസ് സംഘം അംഗഡിപദവില്‍ എത്തിയത്. പ്രസ്തുത സമയത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് രണ്ടുപേര്‍ നില്‍ക്കുന്നതായി കണ്ടുവെന്നും അടുത്തേക്ക് ചെന്നപ്പോള്‍ ഓടിപ്പോകാന്‍ ശ്രമിച്ചുവെന്നും കേസില്‍ പറയുന്നു. ഇതിനിടയില്‍ രവീണിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് മഡ്ക്ക ചൂതാട്ടം നടത്തുകയായിരുന്നുവെന്ന് വ്യക്തമായതെന്നു കൂട്ടിച്ചേര്‍ത്തു.
