കാസര്‍കോട്: കുളിക്കുന്നതിനിടയില്‍ കുളിമുറിയില്‍ കുഴഞ്ഞു വീണ ആസാം സ്വദേശി ആശുപത്രിയില്‍ മരിച്ചു. ആസാം ചിരാഗ് ജില്ലയിലെ സില്ഘാഗിരി മോന് ഗൈഗാവോണിലെ സംസീര്‍ അലി (30)യാണ് മരിച്ചത്. സീതാംഗോളിയിലെ ഫൈസലിന്റെ ചെങ്കല്‍ ക്വാറിയില്‍ തൊഴിലാളിയായിരുന്നു. 15 ദിവസം മുമ്പാണ് ജോലിയില്‍ ചേര്‍ന്നതെന്നു ഫൈസല്‍ പറഞ്ഞു. സീതാംഗോളിയില്‍ സര്‍ക്കാര്‍ മദ്യശാലയായ ബിവറേജസിന്റെ മുകള്‍ നിലയിലാണ് സംസീര്‍ അലി കുടുംബസമേതം താമസിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ കുളിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ മംഗ്ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മരിച്ചു. ഇതേ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായിരുന്ന മറ്റൊരു അതിഥി തൊഴിലാളിയും അടുത്തിടെ മരണപ്പെട്ടിരുന്നു.
