കാലവര്‍ഷം തുടങ്ങിയിട്ടും സുരക്ഷാ മുന്‍ കരുതലുകള്‍ പരിശോധിച്ചില്ല; പ്രൊഫഷണല്‍ കവര്‍ച്ചാ സംഘം റെഡി, ഏതു സമയത്തും ആക്ഷനു സാധ്യത

കാസര്‍കോട്: സംസ്ഥാനത്ത് കാലവര്‍ഷം പതിവിലും നേരത്തെ എത്തിക്കഴിഞ്ഞു. 16 വര്‍ഷത്തിനു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്തിയത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അതി ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. എല്ലാ ഭാഗങ്ങളില്‍ നിന്നും ജാഗ്രതയ്ക്കുള്ള നിര്‍ദ്ദേശം തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്നു.കാലവര്‍ഷക്കാലം കവര്‍ച്ചക്കാരുടെയും കൊള്ളക്കാരുടെയും കാലം കൂടിയാണ്. അതിശക്തമായ മഴ കാരണം ജനങ്ങള്‍ വീടുകളില്‍ നിന്നു അത്യാവശ്യത്തിനേ പുറത്തിറങ്ങു. കാറ്റും മഴയും കാരണം ഉറക്കെ വിളിച്ചാല്‍ പോലും കേള്‍ക്കില്ല. വൈദ്യുതി തകരാറുകളും പതിവ്. ഇതൊക്കെ അനുകൂല ഘടകമാക്കി കൊണ്ടാണ് …

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ചു തീ കൊളുത്തിക്കൊന്ന കേസ്: പ്രതിക്കു ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: കടമ്മനിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശാരികയെ ദേഹത്തു പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ സജിലിനെ ജീവപര്യന്തം കഠിനതടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടില്‍ വച്ചു 2017 ജുലൈ 14നായിരുന്നു കൊലപാതകം. സജിലിനൊപ്പം ചെല്ലണമെന്ന ആവശ്യം ശാരിക നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇതെന്നായിരുന്നു കേസ്.

മഴ: അഞ്ചു ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്; തിങ്കളാഴ്ച 11 ജില്ലകളില്‍ അതിതീവ്രമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ അടുത്ത മൂന്നു ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച 11 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടാണ്.ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു.ഇന്നു പല ജില്ലകളിലും ശക്തമായ കാറ്റും മഴയും വന്‍ നാശനഷ്ടവുമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ അതീവ …

കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മഹാകുംഭ സഹസ്ര ദ്രവ്യകലശ മഹോത്സവം

കുണ്ടംകുഴി: കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മഹാകുംഭ സഹസ്ര ദ്രവ്യകലശ മഹോത്സവം 28 മുതല്‍ ജൂണ്‍ 2 വരെ ആഘോഷിക്കും. ബ്രഹ്‌മശ്രീ ഇരിവല്‍ ഐ.കെ.കേശവതന്ത്രി, ഐ.കെ.പത്മനാഭതന്ത്രി, ഐ.കെ.കൃഷ്ണദാസ് തന്ത്രി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വിവിധ തന്ത്രീക-വൈദിക – ധാര്‍മ്മിക കര്‍മ്മങ്ങളും അന്നദാനവും ആധ്യാത്മിക കലാപരിപാടികളും ഉണ്ടായിരിക്കും.28 – നു രാവിലെ കലവറ നിറയ്ക്കല്‍, 8.30ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര ബെദിരക്കൊട്ടാരം ശ്രീ ആദി നാല്‍വര്‍ ദൈവസ്ഥാനം, ചേവിരിതറവാട് വരിക്കുളം കോടോത്ത് തറവാട്, ബേഡകം വേട്ടക്കെഴുന്നള്ളത്ത് പരവതാനി, പാണ്ടിക്കണ്ടം …

റൈഡിംഗ് അക്കാദമിയില്‍ അതിക്രമിച്ചു കയറി കുതിരയ്ക്കു നേരെ ലൈംഗികാതിക്രമം; സിസിടിവി ചതിച്ചു, യുവാവ് അറസ്റ്റില്‍

മുംബൈ: രാത്രിയില്‍ റൈഡിംഗ് അക്കാദമിയില്‍ അതിക്രമിച്ചു കയറി കുതിരയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ചോട്ട്യ സുന്ദര്‍ ഖോബ്രാഗഡെ എന്ന യുവാവാണ് അറസ്റ്റിലായത്. മെയ് 17ന് നാഗ്പൂര്‍ ജില്ലയിലെ ഒരു റൈഡിംഗ് അക്കാദമിയിലാണ് അറസ്റ്റിനാസ്പദമായ സംഭവം. രാത്രിയില്‍ റൈഡിംഗ് അക്കാദമി വളപ്പില്‍ കയറിയാണ് കുതിരയെ അതിക്രമത്തിനു ഇരയാക്കിയത്.കുതിരക്കു നേരെ ആരോ അതിക്രമം നടത്തിയിട്ടുണ്ടെന്നു മനസ്സിലാക്കിയ ട്രെയിനര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ജീവനക്കാര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. എന്നാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അക്കാദമിയിലെ …

ചെളിക്കുളമായി ചെർക്കള, പ്രതിഷേധത്തിനു ഒരുങ്ങി നാട്

കാസർകോട്:ദേശിയ പാത ജോലിയുമായി ബന്ധപ്പെട്ടു ചെർക്കള ടൗണിൽ ടാറിങ് ചെയ്യാതെയും സൂചന ബോർഡുകൾ വെക്കാതെയും നടത്തുന്ന പണികളിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനെതിരെ പ്രത്യക്ഷസമരത്തിനു തയ്യാറെടുപ്പാരംഭിച്ചു. ചെർക്കള സ്കൂൾ മുതൽ കാഞ്ഞങ്ങാട് റോഡ് വരെ ഒരു കിലോമീറ്റർ ഇരുഭാഗത്തുമായി കൃത്യമായി ടാർ ചെയ്യാതെ കോറിയിൽ നിന്നുളള വേസ്റ്റുകൾ കൊണ്ടിട്ടുo ടാർ ചെയ്ത റോഡുകൾ വെട്ടിപ്പോളിച്ചും ടൗണിൽ ഇറങ്ങാൻകഴിയാത്ത അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു. മംഗലാപുരത്തു നിന്നും മറ്റും വരുന്ന വലിയ വാഹനങ്ങൾക്ക് കാഞ്ഞങ്ങാട് റോഡിലേക്ക് സൂചനകൾ നൽകുന്ന ബോർഡ് …

മെട്രോ യാത്രക്കാരികളുടെ വീഡിയോ പകര്‍ത്തി വൈറലാക്കി; സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ് കുടുങ്ങി

ബംഗ്‌ളൂരു: മെട്രോ യാത്രക്കാരികളുടെ വീഡിയോ പകര്‍ത്തി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹാസന്‍ ജില്ലയിലെ ഹോളേ, നരസിപ്പൂര്‍ സ്വദേശിയായ ദിഗന്ത് (28) ആണ് അറസ്റ്റിലായത്. ബംഗ്‌ളൂരു ഇന്ദിരാനഗറിലെ ഒരു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ഇയാള്‍. സ്ഥിരമായി മെട്രോയില്‍ യാത്ര ചെയ്യുന്ന ആളാണ് ദിഗന്ത്. യാത്രയ്ക്കിടയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ‘മെട്രോ ചീറ്റ്‌സ്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് അപ്ലോഡ് ചെയ്യുകയായിരുന്നു ഇയാളുടെ പതിവ് രീതിയെന്നു അധികൃതര്‍ പറഞ്ഞു. ഈ …

നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നാലു കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനു ടെന്‍ഡര്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പുതിയ സ്റ്റേഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് ആധുനിക രീതിയിലുള്ള പ്രവേശന കവാടം, പടിഞ്ഞാറ് ഭാഗത്ത് നിലവിലുള്ള ഗാന്ധി പ്രതിമക്ക് താഴെ പുതിയ പാര്‍ക്കിംഗ് സമുച്ചയം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കു ടെന്‍ഡര്‍ വിളിച്ചു. നാലു കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 19 ആണ്. ആറുമാസമാണ് നിര്‍മ്മാണ കാലാവധി. നിര്‍മ്മാണം പുരോഗമിക്കുന്നതിനനുസരിച്ച് ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ പ്രത്യേക …

ഇടപെടലുകളൊന്നും ഫലം കണ്ടില്ല: ദേശീയപാതയില്‍ നിന്ന് നേരിട്ട് കുമ്പള ടൗണിലേക്ക് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു

കുമ്പള: ഒടുവില്‍ അതുതന്നെ സംഭവിച്ചു; കുമ്പള ടൗണിലേക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു. ഇതോടെ ഇനി ടൗണിലെത്താന്‍ കാസര്‍കോട് നിന്ന് വരുന്ന വാഹനങ്ങളും ബസുകളും വീതി കുറഞ്ഞ സര്‍വ്വീസ് റോഡിനെ ആശ്രയിക്കേണ്ടി വരും. കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ സര്‍വീസ് റോഡിലൂടെ സഞ്ചരിക്കണം. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നു ആശങ്കയുണ്ട്.ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ കൈമലര്‍ത്തിയതോടെ അവസാന ശ്രമമെന്ന നിലയില്‍ കുമ്പള പൗരസമിതി ബിജെപി ജില്ലാ പ്രസിഡണ്ട് എല്‍കെ അശ്വനിയെ മുഖേന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ …

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കാസര്‍കോട്ട്; ഒരുക്കങ്ങളായി

കാസര്‍കോട്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 49-ാം സംസ്ഥാന സമ്മേശനം മെയ് 25,26,27 തിയതികളിലായി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 25ന് വിളംബര ജാഥ. 26ന് രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.എ സേതുമാധവന്റെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിഎച്ച് കുഞ്ഞമ്പു എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം നാലിന് പൊതുസമ്മേളനം മന്ത്രി …

സംസ്ഥാനത്ത് കാലവര്‍ഷം എത്തി; ഇത്രയും നേരത്തെ എത്തുന്നത് 16 വര്‍ഷത്തിനു ശേഷം ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. 16 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കാലവര്‍ഷം ഇത്രയും നേരത്തെ എത്തുന്നത്. 2009 മെയ് 23ന് ആണ് മുമ്പ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയിരുന്നത്. പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.സംസ്ഥാനത്ത് കനത്ത തോതില്‍ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ കനത്ത മഴയും വന്‍ നാശനഷ്ടങ്ങളും ഉണ്ടായിട്ടുള്ളത്.കോട്ടയം വെള്ളാനിയില്‍ …

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍

കോഴിക്കോട്: കോഴിക്കോട് ഹാര്‍ബര്‍ റോഡ് ജംഗ്ഷനിലെ ലോഡ്ജില്‍ കഴുത്ത് അറുത്തു മുറിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടു. കൊല്ലം സ്വദേശിയും മത്സ്യബന്ധന വലപ്പണിക്കാരനുമായ സോളമന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന ലോഡ്ജ് മുറിയില്‍ നിന്ന് ശനിയാഴ്ച രാവിലെ രക്തം പുറത്തേക്കൊഴുകുന്നതു കണ്ട ലോഡ്ജ് ഉടമ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ബേപ്പൂരില്‍ വലപ്പണിക്കെത്തിയ സോളമന്‍ മറ്റൊരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നതെന്നു പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ട …

ഭാര്യ പിണങ്ങിപ്പോയി; പ്രകോപിതനായ ഭര്‍ത്താവ് വിവാഹ ബ്രോക്കറെ കുത്തിക്കൊന്നു

മംഗ്‌ളൂരു: ഭാര്യ പിണങ്ങിപ്പോയതില്‍ പ്രകോപിതനായ ഭര്‍ത്താവ് വിവാഹബ്രോക്കറെ കുത്തിക്കൊന്നു. മംഗ്‌ളൂരു, വാമഞ്ചൂര്‍, വളച്ചില്‍ സ്വദേശി സുലൈമാന്‍ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ മുസ്തഫ (30)യെ മംഗ്‌ളൂരു റൂറല്‍ പൊലീസ് അറസ്റ്റു ചെയ്തു.ഏഴുവര്‍ഷം മുമ്പാണ് സുലൈമാന്റെ ബന്ധുവായ ഷഹീനാസിനെ മുസ്തഫ കല്യാണം കഴിച്ചത്. സുലൈമാന്‍ ബ്രോക്കറായി നിന്നായിരുന്നു കല്യാണം. രണ്ടു മാസം മുമ്പ് ഷഹീനാസ് ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം സ്വന്തം വീട്ടിലേക്ക് പോയി. ഈ വിഷയം സംസാരിക്കുന്നതിനായി സുലൈമാന്‍ തന്റെ രണ്ടു ആണ്‍മക്കളെയും കൂട്ടി മുസ്തഫയുടെ വീട്ടില്‍ …

യുവതി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി, പള്ളിപ്പാറയിലെ കെ. പ്രമോദിന്റെ ഭാര്യ സജിത (39)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെയാണ് സജിതയെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പള്ളിപ്പാറയിലേക്ക് എത്തിക്കുന്ന മൃതദേഹം ഇഎംഎസ് മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം കള്ളപ്പാത്തി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. മകള്‍ ശിവദാലക്ഷ്മി പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ …

കൊടുങ്ങല്ലൂരില്‍ തോണി മറിഞ്ഞു രണ്ടു മണലൂറ്റു തൊഴിലാളികളെ കാണാതായി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ കാഞ്ഞിരപ്പുഴയില്‍ തോണി മറിഞ്ഞു രണ്ടു മണലൂറ്റു തൊഴിലാളികളെ കാണാതായി. ഓട്ടറാട്ടു പ്രദീപ്, പാലയ്ക്കാപറമ്പില്‍ സന്തോഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ പാതിരാത്രിയിലായിരുന്നു അപകടമെന്നു പറയുന്നു. വിവരമറിഞ്ഞു പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.നാലുപേരായിരുന്നു തോണിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് തോണി മറിഞ്ഞതെന്നു പറയുന്നു.

റോഡിലേക്ക് വീണ വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് ഉസ്താദിന് ദാരുണാന്ത്യം; മേല്‍ശാന്തി ഗുരുതര നിലയില്‍

കൊച്ചി: റോഡിനു കുറുകെ ഒടിഞ്ഞു വീണ വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഉസ്താദിനു ദാരുണാന്ത്യം. അരൂര്‍ സ്വദേശിയും കുമ്പളം പള്ളിയിലെ ഉസ്താദുമായ അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. പുതിയ കണക്ഷന്‍ നല്‍കാനായി രണ്ടു ദിവസം മുമ്പ് സ്ഥാപിച്ച തൂണാണ് കനത്ത മഴയില്‍ റോഡിനു കുറുകെ തകര്‍ന്നു വീണത്. ഈ വിവരമറിയാതെ ബൈക്കില്‍ എത്തിയ നെട്ടൂര്‍, കല്ലാത്ത് ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനു പരിക്കേറ്റിരുന്നു. നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയിരുന്നുവെങ്കിലും തൂണു …

ഭാര്യയുടെ സീമന്തം ചടങ്ങിനിടയില്‍ ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു

മംഗ്‌ളൂരു: ഭാര്യയുടെ ‘സീമന്തം’ ചടങ്ങിനിടയില്‍ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. പുത്തൂര്‍, വിട്‌ള സ്വദേശിയായ സതീഷ് (31) ആണ് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരിച്ചത്. സതീഷ് ഡ്രൈവറാണ്. മെയ് എട്ടിന് കന്യാനയിലാണ് ഇയാളുടെ ഭാര്യയുടെ സീമന്തം ചടങ്ങ് നടന്നത്. നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങ് നടന്നു കൊണ്ടിരിക്കെ സതീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.

വന്ദേഭാരതില്‍ വീണ്ടും ഭക്ഷ്യവിഷബാധ; ഗോവയില്‍ ടൂറിനു പോയി മടങ്ങുകയായിരുന്ന തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേര്‍ കാസര്‍കോട് ജന.ആശുപത്രിയില്‍

കാസര്‍കോട്: വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്ന് വെള്ളിയാഴ്ച ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം മംഗലപുരത്തെ മുഹമ്മദ് ഷാദുലി(21), മുഹമ്മദ് ഷിബിലി (25), നജ്മ (50), പരേതനായ കൃഷ്ണന്‍ നായരുടെ മകള്‍ കൃഷ്ണകുമാരി (45), കൃഷ്ണകുമാരിയുടെ മകള്‍ ഗൗരി കൃഷ്ണ (23) എന്നിവരെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഗോവയില്‍ നിന്നു മംഗ്‌ളൂരുവിലേക്കു വരികയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു ഇവരെന്നു പറയുന്നു. ട്രെയിനില്‍ വിതരണം ചെയ്ത ഫ്രൈഡ് റൈസും …