കാസര്‍കോട്: പുത്തന്‍ ബലെനോ കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. രണ്ട് യുവാക്കള്‍ പിടിയില്‍. ചൗക്കി അര്‍ജാല്‍ റോഡിലെ മിയാദ് അബ്ദുല്‍ റഹ്‌മാന്‍(23), ചൗക്കി കെകെ പുരത്തെ കെഎ മന്‍സൂര്‍(28) എന്നിവരെയാണ് ടൗണ്‍ എസ്‌ഐ എന്‍ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെ കുഡ്‌ലു അര്‍ജാല്‍ റോഡില്‍ വച്ചാണ് പട്രോളിങിനിടെ ഇവര്‍ പിടിയിലായത്. പരസ്പര വിരുദ്ധമായ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് 4420 രൂപയും എംഡിഎംഎ കണ്ടെത്തിയത്. വില്‍പനയ്ക്കും സ്വന്തം ആവശ്യത്തിനും കൊണ്ടുപോവുകയായിരുന്നുവെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. മംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
