തൃക്കരിപ്പൂര്‍: ശ്രീ കണ്ണമംഗലം കഴകം അന്തിത്തിരിയന്‍ കണ്ണോത്ത് കുഞ്ഞമ്പു(95)അന്തരിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ തൃക്കരിപ്പൂര്‍ ശ്രീ കണ്ണമംഗലം കഴകത്ത് പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് നീലേശ്വരം പള്ളിക്കര വീട്ടിലെ അന്ത്യചടങ്ങുകള്‍ക്ക് ശേഷം 2.30 ന് ഇളമ്പച്ചി സമുദായ ശ്മശാനത്തില്‍ സംസ്‌കാരം.
ഭാര്യ: മാട്ടുമ്മല്‍ തമ്പായി (നീലേശ്വരം പള്ളിക്കര). മക്കള്‍: എം.സുകുമാരന്‍(പയ്യന്നൂര്‍), എം.രാജന്‍ (പള്ളിക്കര ), എം.മാലതി (പിലിക്കോട്), എം രാധാകൃഷ്ണന്‍ (പള്ളിക്കര ). മരുമക്കള്‍: സാവിത്രി (പയ്യന്നൂര്‍), വനജ (മുണ്ടോട്ട്), ടി.വി നാരായണന്‍(പിലിക്കോട്), അജിത(മണ്ടൂര്‍), സഹോദരങ്ങള്‍: കണ്ണോത്ത് നാരായണന്‍, കണ്ണോത്ത് കൃഷ്ണന്‍, കണ്ണോത്ത് അമ്മിണി, കണ്ണോത്ത് രാധ പരേതരായ കണ്ണോത്ത് മാണി, കണ്ണോത്ത് നാരായണി, കണ്ണോത്ത് ലക്ഷ്മി, കണ്ണോത്ത് തമ്പായി.
