തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയി ൽ പിതാവിനെ അറസ്റ്റ് ചെയ്തു .തിരുവനന്തപുരം ജില്ലയിലാണ് സംഭവം.ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ എത്തിച്ചു ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. അവശയായ പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മകളെ പീഡിപ്പിച്ചു വെന്ന പരാതിയിൽ ആറു വർഷം മുമ്പും ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് വിചാരണയ്ക്കിടയിൽ സാക്ഷികൾ കൂറുമാറിയതിനെതുടർന്നു കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. അന്ന് മാതാവും വും ബന്ധുക്കളും കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയിരുന്നതെന്നു പറയുന്നു.
