ബംഗ്‌ളൂരു: എസ്‌ഐയുടെ ഭാര്യയായ യുവതിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ നാഗരാജിന്റെ ഭാര്യ ശാലിനി (33)യാണ് മരിച്ചത്. ശിവലിംഗപ്പ-ഭാരതി ദമ്പതികളുടെ മകളാണ്. ശാലിനിയുടെ രണ്ടാം ഭര്‍ത്താവാണ് നാഗരാജ്. ആദ്യഭര്‍ത്താവില്‍ ശാലിനിക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. ശാലിനി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ ശിവലിംഗപ്പ ആരോപിച്ചു. കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ടു മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
