ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ദേശീയ പാത വിവിധ സ്ഥലങ്ങളില്‍ തകര്‍ന്നതിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം കേരളത്തിലേക്ക്. ഐഐടിയിലെ റോഡു വിഭാഗം പ്രൊഫ. കെ.ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കേരളത്തിലെത്തുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി. സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥരും കരാറുകാരും കുറ്റക്കാരാണെങ്കില്‍ നടപടിയെടുക്കും. ആവശ്യമായി വന്നാല്‍ കരാര്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും-മന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, ജില്ലകളിലാണ് ദേശീയ പാതയില്‍ കനത്ത മഴയില്‍ വലിയ തകര്‍ച്ച ഉണ്ടായത്.
