കാസര്‍കോട്: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായി പരാതി. ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പൊലീസുകാരായ എം. സുനില്‍ (31), പ്രവീണ്‍ (37) എന്നിവരുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം ആറരമണിയോടെ ഉപ്പള ബസ് സ്റ്റാന്റിനു മുന്‍വശം സര്‍വ്വീസ് റോഡില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു പൊലീസുകാര്‍. ഈ സമയത്ത് എത്തിയ കാറിന്റെ ഡ്രൈവര്‍ തങ്ങളെ അസഭ്യം വിളിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
