ജയ്പുർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കാണിച്ചു
ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 29 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഉത്തർപ്രദേശ് ഝാൻസി സ്വദേശിയായ മുഹമ്മദ് ഇമ്രാൻ ആണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഭാര്യ അസ്മീനയെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
അയൽക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഭാര്യ അസ്മീന ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇയാളുടെ ഫോണിൽ നിന്നു ദൃശ്യങ്ങൾ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മാവൻ കണ്ടതാണ് വഴിത്തിരിവായത്. ഇതേക്കുറിച്ച് പെൺകുട്ടിയോടു ചോദിച്ചപ്പോൾ പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ അമ്മാവൻ പൊലീസിൽ പരാതി നൽകി.
ഇയാളുടെ പക്കൽ നിന്ന് മൂർഖൻ പാമ്പിനെയും 7.2.0 ‘ ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പിടിച്ചെടുത്തു.
