ബെംഗളൂരു: റെയിൽവേ പാലത്തിനു സമീപം സ്യൂട്കേസിനുള്ളിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഓൾഡ് ചന്ദാപുര റെയിൽവേ പാലത്തിനു സമീപമാണ് നീല നിറത്തിലുള്ള സ്യൂട്കേസ് കണ്ടെടുത്തത്. 18 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. കൊലപ്പെടുത്തി സ്യൂട്കേസിലാക്കിയ ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു വലിച്ചെറിഞ്ഞതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീയെ തിരിച്ചറിയാൻ സഹായിക്കുന്ന യാതൊന്നും സ്യൂട്കേസിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.2023ൽ ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യവീപ്പയിൽ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ 3 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 2 എണ്ണത്തിലും മരിച്ചവരെയോ പ്രതികളെയോ കണ്ടെത്താൻ പൊലീസിനു ഇതുവരെയും കഴിഞ്ഞിട്ടില്ല.
