കാസർകോട്: ഉപ്പളയിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂർ വാരം സാന്ത്വനം ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.
