ലക്ഷങ്ങള്‍ കയ്യിലുണ്ടാകുമെന്ന് ആഗ്രഹിച്ച് വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തി; ലഭിച്ചത് 13,000 രൂപ, ജാമ്യത്തിലിറങ്ങിയ പ്രതി രക്ഷപ്പെട്ടത് കോയമ്പത്തൂരിലേക്ക്, എട്ടുവര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ
കാസര്‍കോട്: ചൂരപ്പടവിലെ ചിണ്ടനെ കൊലപ്പെടുത്തിയ കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയ പ്രതി പാര്‍ഥിപന്‍ എന്ന രമേശി(26)നെ പൊലീസ് നീലേശ്വരത്തെത്തിച്ചു. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. എട്ടുവര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷും സംഘവും ആണ് ഞായറാഴ്ച അറസ്റ്റുചെയ്തത്. കോയമ്പത്തൂരിലേക്ക് മുങ്ങിയ പ്രതി ടാക്‌സി ഡ്രൈവറായി അവിടെ ജോലിചെയ്തുവരികയായിരുന്നു. 2018 ഫെബ്രുവരി 24 നാണ് ചിണ്ടനെ എസ്റ്റേറ്റിനകത്തെ ചൂരപ്പടവ് കാവിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കരിന്തളം കരിമ്പില്‍ തറവാട്ടിലെ …