കാസര്‍കോട്: ഉപ്പളയില്‍ ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് ലക്ഷങ്ങള്‍ വിലയുള്ള ഇരുമ്പ് സാധനങ്ങള്‍ കടത്തിയ മോഷ്ടാവിനെ മഞ്ചേശ്വരം പൊലീസ് പിടികൂടി. മംഗളൂരു കസബ ബങ്കര സ്വദേശി നൂമാന്‍(31) ആണ് അറസ്റ്റിലായത്. ഉപ്പളയിലെ വൈറ്റ് മാര്‍ട്ട് എന്നസ്ഥാപനത്തിന്റെ ഗോഡൗണില്‍ നിന്ന് ഇരുമ്പ് റാഡുകളും, പൈപ്പുകളുമാണ് ഇയാള്‍ പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മംഗളൂരുവിലെ ഒരു കടയില്‍ വില്‍പന നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് ഗോപി, ഉമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് കുമാര്‍, സജിത്ത്, വിജിന്‍, രഘു, വന്ദന, പ്രശോഭ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
