കെ.എസ്.ആ.ര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് 24 കാരന് ദാരുണാന്ത്യം. മംഗളൂരു സ്വദേശി അലിസ്റ്റര്‍ ഡിസൂസ (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ പാണെമംഗലൂരിലെ നെഹ്റു നഗറില്‍ വച്ചാണ് അപകടം. മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. നെഹ്റു നഗറില്‍ വെച്ച് ഒരു ടെമ്പോ ട്രാവലറിനെ മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു. തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തല്‍സമയം തന്നെ മരിച്ചു. വിട്ടലില്‍ ഒരു ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം സ്‌കൂട്ടറില്‍ സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
ബണ്ട്വാള്‍ ട്രാഫിക് പൊലീസ് കേസെടുത്തു.
