കാസര്‍കോട്: ദേശീയ പാതയിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ, കര്‍ണാടക-കേരള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് റോഡിലിറങ്ങാതെ എക്‌സ്പ്രസ് ഹൈവേയിലൂടെ പായുകയാണെന്നു കോണ്‍ഗ്രസ് കുമ്പള മണ്ഡലം പ്രസിഡന്റ് രവി പൂജാരി പരാതിപ്പെട്ടു. ഇതു മൂലം സര്‍വീസ് റോഡില്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ വിഷമിക്കുന്നു – അധികൃതരോട് അദ്ദേഹം പറയുന്നു. തലപ്പാടി മുതല്‍ കാസര്‍കോട് വരെയുള്ള യാത്രക്കിടയില്‍ വിവിധ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ ആളില്ലെങ്കില്‍ അവിടെ ബസ് കാത്തുനില്‍ക്കുന്നവരെ കയറ്റുന്നതിനു ബസ് നിറുത്താതെ കുതിച്ചു പായുകയാണ്. ഇതുമൂലം യാത്രക്കാര്‍ക്കു മണിക്കൂറുകളോളം ബസ് കാത്തു നില്‍ക്കേണ്ടി വരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വരുമാനം വിഷയമേ അല്ലെന്നും സ്റ്റാന്റില്‍ നിന്നിറക്കുന്ന ബസുകളെ അവിടെ കൊണ്ടു വക്കുക മാത്രമാണണു ജീവനക്കാരുടെ ലക്ഷ്യമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അപലപിച്ചു. കര്‍ണാടക സ്പീക്കര്‍ യു ടി കാദറിനും, കാസര്‍കോട് ആര്‍.ടി.ഒ യ്ക്കും പരാതി നല്‍കുമെന്ന് രവി പൂജാരി അറിയിച്ചു.
