ബംഗളൂരു: 100 രൂപ നൽകാത്തതിനു യുവാവ് 82കാരിയായ മുത്തശ്ശിയെ അമ്മിക്കല്ലു തലയിലിട്ട് കൊന്നു. കർണാടക കൊപ്പൽ കനകഗിരിയിലെ കനകമ്മ നാഗപ്പ (82) യെയാണ് ചെറുമകൻ ചേതൻകുമാർ (34) ദാരുണമായി കൊലപ്പെടുത്തിയത്. തൊഴിൽരഹിതനായ ചേതൻ വിട്ടുകാരിൽ നിന്ന് പണം വാങ്ങിയാണ് കുശാലടിച്ച് നടന്നിരുന്നത്. വെള്ളിയാഴ്ച ചേതൻ മുത്തശ്ശിയോട് 100 രൂപ ആവശ്യപ്പെട്ടു. അത് നൽകില്ലെന്ന് കനകമ്മ പറഞ്ഞു. സ്വന്തം ചെലവിനുള്ള പണം അധ്വാനിച്ച് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ പട്ടിണി കിടന്നോലാൻ ഉപദേശിക്കുകയും ചെയ്തു. അല്ലെങ്കിൽ പിതാവിനോട് പണം ചോദിക്കാൻ മുത്തശ്ശി ചെറുമകനെ ഉപദേശിച്ചു. മുത്തശ്ശിയുടെ നിലപാടിൽ ക്ഷുഭിതനായ ചെറുമകൻ അമ്മിക്കല്ലെടുത്തു മുത്തശ്ശിയുടെ തലയിലിട്ടു.അക്രമത്തിൽ കനകമ്മ തൽക്ഷണം മരിച്ചു. പോലീസ് ചെറുമകനെ അറസ്റ്റ് ചെയ്തു.

😒