ഹൈദരാബാദിൽ സ്ഫോടന പരമ്പരയ്ക്കു പദ്ധതിയിട്ട രണ്ടു പേർ അറസ്റ്റിൽ: പിടിയിലായത് പരീക്ഷണങ്ങൾക്കു തയാറെടുക്കുന്നതിനിടെ
ഹൈദരാബാദ്: നഗരത്തിൽ സ്ഫോടനപരമ്പര നടത്താൻ പദ്ധതിയിട്ട രണ്ടു പേരെ തെലങ്കാന-ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണം സ്വദേശി സിറാജ്, ഇയാളുടെ കൂട്ടാളിയായ ഹൈദരാബാദ് സ്വദേശി സമീർ എന്നിവരാണ് പിടിയിലായത്. ബോംബ് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വിദേശ രാജ്യത്തു നിന്നുള്ള ഭീകരരുടെ നിർദേശങ്ങൾക്കനുസരിച്ച് ഹൈദരാബാദിൽ സ്ഫോടനങ്ങൾ നടത്താൻ ഇവർ തയാറെടുക്കുകയായിരുന്നുവെന്ന്സംശയിക്കുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് . ഇയാളുടെ വീട്ടിൽ നിന്നു സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമീറിനെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ പക്കലുള്ള സ്ഫോടകവസ്തുക്കളുടെ തീവ്രത ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ സ്ഫോടനം നടത്താനുള്ള തയാറെടുപ്പിനിടെയാണ് അറസ്റ്റ്. പരീക്ഷണം വിജയിക്കുന്ന പക്ഷം ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾഹൈദരാബാദിൽ സ്ഫോടന പരമ്പരയ്ക്കു പദ്ധതിയിട്ട 2 പേർ അറസ്റ്റിൽ. പിടിയിലായത് പരീക്ഷണങ്ങൾക്കു തയാറെടുക്കുന്നതിനിടെ.
ഹൈദരാബാദ്: നഗരത്തിൽ സ്ഫോടനപരമ്പര നടത്താൻ പദ്ധതിയിട്ട 2 പേരെ തെലങ്കാന-ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണം സ്വദേശി സിറാജ്, ഇയാളുടെ കൂട്ടാളിയായ ഹൈദരാബാദ് സ്വദേശി സമീർ എന്നിവരാണ് പിടിയിലായത്. ബോംബ് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വിദേശ രാജ്യത്തു നിന്നുള്ള ഭീകരരുടെ നിർദേശങ്ങൾക്കനുസരിച്ച് ഹൈദരാബാദിൽ സ്ഫോടനങ്ങൾ നടത്താൻ ഇവർ തയാറെടുക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നു സ്ഫോടകവസ്തുക്കളും ലഭിച്ചു. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമീറിനെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ പക്കലുള്ള സ്ഫോടകവസ്തുക്കളുടെ തീവ്രത ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ സ്ഫോടനം നടത്താനുള്ള തയാറെടുപ്പിനിടെയാണ് അറസ്റ്റ്. പരീക്ഷണം വിജയിക്കുന്ന പക്ഷം ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്.