കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടെണ്ണത്തില്‍ ഉപ്പമാര്‍ക്കെതിരെയും ഒരെണ്ണത്തില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെയും പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട്, വനിതാ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഉപ്പമാര്‍ക്കെതിരെ പോക്‌സോ കേസെ ടുത്തത്. പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് രണ്ടാനച്ഛനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെ ടുത്തത്. 16കാരിയെ പീഡിപ്പിച്ചതിനാണ് കാസര്‍കോട് വനിതാ പൊലീസ് കേസെ ടുത്തത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സുണ്ട്. ഭീഷണി കാരണമാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നു പറയുന്നു.
വെള്ളരിക്കുണ്ടില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെയാണ് രണ്ടാനച്ഛന്‍ പീഡിപ്പിച്ചത്. ഈ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
