കാസര്‍കോട്: പരസ്യമായി മദ്യവില്‍പനടത്തിയ 62 കാരനെ പൊലീസ് കയ്യോടെ പിടികൂടി. കൈതക്കാട് കാവുഞ്ചിറ സ്വദേശി സിഎ ദാമോദരനാണ് ചന്തേര പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ മടക്കര പഴയ ഹാര്‍ബറിന് സമീപത്തുവച്ചാണ് ഇയാള്‍ മദ്യ വില്‍പന നടത്തിയത്. പട്രോളിങിനെത്തിയ ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യ വില്‍പന നടത്തവെ പ്രതിയെ പിടികൂടിയത്. യാതൊരുവിധ രേഖകളുമില്ലാതെ ഇന്ത്യന്‍ അബ്കാരി നിയമത്തിന് വിരുദ്ധമായി അധിക പണം ഈടാക്കിയാണ് ഇയാള്‍ മദ്യം വില്‍പന നടത്തിയത്. വര്‍ഷങ്ങളായി ഇയാള്‍ അനധികൃതമായി മദ്യം വിറ്റുവരികയാണെന്നു പൊലീസ് പറഞ്ഞു.
