ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 പേര്‍ മരിച്ചു. ഹൈദരാബാദിലെ പഴയ നഗരമായ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ഹൗസ് റോഡിലെ കെട്ടിടത്തിനാണ് തീപിടിച്ചത്.
ഞായറാഴ്ച രാവിലെ ആറ് മണിയോട് കൂടിയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് ആറരയോടെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 20 പേര്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഭൂരിഭാഗം ആളുകളും മരിച്ചതെന്നാണ് പ്രാഥമിക വിവരം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ 11 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
