താലികെട്ടിയതിന് പിന്നാലെ കുഴഞ്ഞുവീണ് നവവരന് ദാരുണാന്ത്യം. കര്‍ണാടക ബാഗല്‍കോട്ടിലെ ജാംഖണ്ഡി സ്വദേശി പ്രവീണ്‍ (25) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശനിയാഴ്ച രാവിലെയാണ് ദാരുണ സംഭവം. വിവാഹ വേദിയില്‍ വച്ച് താലികെട്ട് നടന്ന ഉടനെ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും പെട്ടെന്ന് നിലത്ത് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വരന്റെ വിയോഗ വാര്‍ത്ത താങ്ങാനാവാതെ നവവധു പൊട്ടിക്കരഞ്ഞത് കണ്ടുനിന്ന ഏവരെയും സങ്കടക്കടലിലാഴ്ത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.
