സ്റ്റോക്ഹോം: ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് എഐയെ ജോലി ഏൽപിച്ചതു പ്രവർത്തനങ്ങളെ ബാധിച്ചെന്ന് സ്വീഡിഷ് കമ്പനി.
എഐ ജീവനക്കാർ കാര്യക്ഷമമായി ജോലി ചെയ്യാത്തതോടെ മനുഷ്യരെ വീണ്ടും ജോലിക്കെടുക്കാൻ ധനകാര്യ സ്ഥാപനമായ ക്ലാർണയാണ് തീരുമാനിച്ചത്. ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്ന നടപടികൾക്കും തുടക്കമിട്ടു.
2 വർഷങ്ങൾക്കു മുൻപാണ് പകുതിയിലേറെ ജീവനക്കാരെ ഒഴിവാക്കിയ കമ്പനി പകരം എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാരെ നിയോഗിച്ചത്. പുതിയ ജീവനക്കാരെ നിയമിക്കുന്നതും നിർത്തിവച്ചിരുന്നു.
എന്നാൽ മനുഷ്യ ഇടപെടൽ നഷ്ടമായത് സേവനങ്ങളെ ബാധിച്ചതോടെയാണ് തീരുമാനം മാറ്റാൻ തീരുമാനിച്ചതെന്ന് കമ്പനി സിഇഒ സെബാസ്റ്റ്യൻ സിമിയകോസ്കി അറിയിച്ചു.
