കാസര്‍കോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു യുവതികളെ കാണാതായി. ഉപ്പള, മണ്ണംകുഴിയിലെ ബാത്തിഷയുടെ ഭാര്യ റംസീന (27)യെ വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കാണാതായത്. ഉപ്പള ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുമ്പള, ബംബ്രാണയില്‍ 22 വയസ്സുള്ള രഞ്ജിത എന്ന യുവതിയെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് സഹോദരി കുമ്പള പൊലീസില്‍ പരാതി നല്‍കി.
