ബെംഗളൂരു: ഇന്ത്യ- പാക്കിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ ക്രിക്കറ്റ് ഇന്ന് പുനരാരംഭിക്കും. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. ഇന്ന് വൈകിട്ട് 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.മേയ് 8ന് പഞ്ചാബ്-കിങ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിൽക്കെയാണ് സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ടൂർണമെന്റ് നിർത്തിവച്ചത്. ഈ മത്സരം 24ന് വീണ്ടും നടക്കും.17 മത്സങ്ങളാണ് ഇനി അവശേഷിക്കുന്നത്. വേദികളുടെ എണ്ണം ആറായി കുറച്ചിട്ടുണ്ട്. സെമിഫൈനൽ, ഫൈനൽ മത്സങ്ങളുടെ വേദി തീരുമാനിച്ചിട്ടില്ല. ജൂൺ 3നാണ് ഫൈനൽ നടക്കുക. അഹമ്മദാബാദിൽ നടക്കാനാണ് സാധ്യത. മത്സരങ്ങൾ നിർത്തിവച്ചതോടെ നാട്ടിലേക്കു മടങ്ങിയ പല വിദേശ താരങ്ങളും തിരികെ എത്തില്ലെന്ന് പ്രഖ്യാപിച്ചതു ടൂർണമെന്റിന്റെ ശോഭ കെടുത്തിയിട്ടുണ്ട്. എന്നാൽ പകരം താരങ്ങളെ എടുക്കാൻ ടീമുകൾക്കു ബിസിസിഐ അനുമതി നൽകിയിരുന്നു.
