സുൽത്താൻപുർ: ഉത്തർപ്രദേശിൽ സ്കൂളിലേക്കു പോകുകയായിരുന്ന 14 വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പത്താംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്കൂളിലേക്കു പോകുന്നതിനിടെ പ്രതികളിലൊരാളായ 15 വയസ്സുകാരൻ കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. യാത്രയ്ക്കിടെ മറ്റുപ്രതികളായ പ്രദീപ്(18), സൗരഭ്(18) എന്നിവർ കാറിൽ കയറി. മൂവരും ചേർന്ന് പെൺകുട്ടിയെ ബലമായി ഒരു മുറിയിലെത്തിച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
