ബസിൽ കടത്തിയ 10 കിലോ വെള്ളി പിടികൂടി; യുവാവ് അറസ്റ്റിൽ, സംഭവം പെർള ചെക്ക്പോസ്റ്റിൽ

കാസർകോട്: ബസ്സിൽ കടത്തിക്കൊണ്ടുവന്ന പത്തുകിലോ വെള്ളിആഭരണങ്ങളുമായി യുവാവ് അറസ്റ്റിൽ . കർണ്ണാടക സ്വദേശിയായ ആർ.സതീഷ് (45) ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച വൈകുന്നേരം 3.45 മണിക്കാണ് സംഭവം. പ്രിവന്റീവ് ഓഫീസർ എ.ആർ അബ്ദുള്ളയുടെ നേതൃത്വത്തിലുളള ‘കെ മു ‘ സംഘം പെർള എക്സൈസ് ചെക്ക് പോസ്റ്റിൽ ,ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് വെള്ളി ആഭരണങ്ങൾ പിടികൂടിയത്. സന്തോഷിനെയും തൊണ്ടി മുതലും ജി.എസ്.ടി വകുപ്പിനു കൈമാറി.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.വി. ജിജിൻ , കെ. സാബു , സി.ഇ.ഒ.മാരായ സുധീർ , ഫിലിപ്പ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page