ബറേലി: വഴക്കിനെ തുടർന്ന് ഭാര്യയെ വീടിന്റെ മേൽക്കൂരയിൽ ഭർത്താവ് തലകീഴായി കെട്ടിത്തുക്കിയിട്ടു. വീട്ടുകാർ അതു നോക്കി നിന്ന് അയാളെ പ്രോത്സാഹിപ്പിച്ചു. . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.40 കാരനായ നിതിൻ സിങ്ങിനെതിരെയാണ് ഭാര്യ ഡോളിയെ(38) കൊലപ്പെടുത്താൻ ശ്രമിച്ചതിനു പൊലീസ് കേസെടുത്തത്. വഴക്കിനെ തുടർന്ന് ഡോളിയെ നിതിൻ മർദിച്ചു. തുടർന്ന് വീടിന്റെ മേൽക്കൂരയിൽ തലകീഴായി കെട്ടിത്തുക്കുകയായിരുന്നു. ഡോളിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ അയൽക്കാരാണ് അവരെ നിലത്തിറക്കി രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 12 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. നിതിന്റെ അമ്മ, സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവരെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
