കൊച്ചി: കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം. ബന്ധുവായ നാലുവയസുള്ള കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പൊലീസ് 120 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് കഞ്ചാവിന്റെ ഉറവിടങ്ങള്‍ തേടി പരിശോധനകള്‍ നടത്തിയപ്പോഴാണ് പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചത്. ഇയാള്‍ തന്നെയാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് വിവരം. പെരുമ്പാവൂര്‍ പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
