കാസര്‍കോട്: കാണാതായ വയോധികനെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി, കൊളഗിന, ഉജാറിലെ തോമസ് ഡിസൂസ (72)യെയാണ് വീട്ടില്‍ നിന്നു അരക്കിലോ മീറ്റര്‍ അകലെയുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്നു വിഷത്തിന്റെയും മദ്യത്തിന്റെയും കുപ്പികള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
മെയ് 13 മുതല്‍ തോമസ് ഡിസൂസയെ കാണാനില്ലായിരുന്നു. വൈകുന്നേരം വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് സഹോദരന് നല്കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത്. സഹോദരങ്ങള്‍: ജോക്കി ഡിസൂസ, ഫ്രാന്‍സിസ് ഡിസൂസ, ലോറന്‍സ് ഡിസൂസ, ജോണ്‍ ഡിസൂസ, ദുര്സിന് ഡിസൂസ, മഗ്ഗി ഡിസൂസ, റീത ഡിസൂസ.
