ജപ്പാനില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 7.75 ലക്ഷം രൂപ വാങ്ങി വഞ്ചന; സ്ത്രീയുടെ പരാതിയില്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസ്

കാസര്‍കോട്: ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയില്‍ നിന്നു 7.75 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം, പേരോല്‍, പഴനെല്ലിയിലെ സാഗര നിവാസില്‍ കെ.വി ചിത്ര (45)യുടെ പരാതിയില്‍ നീലേശ്വരത്തെ ‘കാഞ്ഞിരക്കല്‍’ ജ്വല്ലറി ഉടമ തട്ടാച്ചേരിയിലെ ശശികുമാറിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
പരാതിക്കാരിയുടെ മകനായ മിഥുന് ജപ്പാനില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 2023 ജൂണ്‍ 16മുതല്‍ 2024 മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ 7.75 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീട് മകനെ ജപ്പാനില്‍ കൊണ്ടു പോവുകയും ജോലി ഇല്ലാതെ തിരികെ വരികയും ചെയ്തു. ചെലവായ മൂന്നു ലക്ഷം രൂപ കഴിച്ച് ബാക്കി 4.75 ലക്ഷം രൂപ തിരികെ തരാതെ വഞ്ചിച്ചുവെന്നു പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page