കണ്ണൂര്‍: പയ്യന്നൂരില്‍ വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത. എണ്‍പതിയെട്ടുകാരിയെ ക്രൂരമായി മര്‍ദിച്ച കൊച്ചുമകനെതിരെ പൊലീസ് കേസെടുത്തു. കണ്ടങ്കാളിയിലെ കര്‍ത്യായനിയെയാണ് കൊച്ചുമകന്‍ റിജു മര്‍ദ്ദിച്ചത്. വയോധികയെ ചവിട്ടിവീഴ്ത്തിയെന്നും തല ചുമരില്‍ ഇടിപ്പിച്ചെന്നും ഹോം നഴ്സാണ് യുവാവിനെതിരെ പരാതി നല്‍കിയത്. മെയ് 11ന് വീട്ടില്‍ വച്ചാണ് മര്‍ദനമേറ്റത്. തലക്കും കൈക്കും പരിക്കേറ്റ കാര്‍ത്യായനി പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൂടെ താമസിക്കുന്നതിന്റെ വിരോധത്തില്‍ ആക്രമിച്ചുവെന്നാണ് കേസ്. മദ്യപിച്ചെത്തിയാണ് റിജു അമ്മൂമ്മയെ തല്ലിയതെന്ന് മറ്റൊരു കൊച്ചുമകന്‍ രാഹുല്‍ പറഞ്ഞു. കുളിമുറിയില്‍ വീണതാണെന്നാണ് ആദ്യം പറഞ്ഞത്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് മര്‍ദനമേറ്റ പാടുകള്‍ കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊച്ചുമകനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
