കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷം രൂപയും കവര്‍ന്നതായി പരാതി. ബോവിക്കാനം, തേജസ് കോളനിയിലെ കിരണ്‍ കുമാറിന്റെ ഭാര്യ ശ്രീവിദ്യ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോവിക്കാനത്തെ തേജസ് കോളനിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ശ്രീവിദ്യയും കുടുംബവും താമസം. ഭര്‍ത്താവ് കിരണ്‍ കുമാര്‍ അസുഖത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനാല്‍ ശ്രീവിദ്യ ക്വാര്‍ട്ടേഴ്‌സ് പൂട്ടി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലാണ്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ മധൂരിലെ ബന്ധുവീട്ടിലായിരുന്നു. മെയ് 11ന് ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് അയല്‍വാസികള്‍ ശ്രീവിദ്യയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീവിദ്യ എത്തി പരിശോധിച്ചപ്പോഴാണ് ക്വാര്‍ട്ടേഴ്‌സിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ പവന്‍ തൂക്കമുള്ള കമ്മലും കാല്‍ലക്ഷം രൂപയും കവര്‍ച്ച പോയതായി വ്യക്തമായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
