ചെന്നൈ: മലയാളി ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം സ്വദേശിയായ യോഗേശ്വരനാണ്(24) അറസ്റ്റിലായത്. ചെന്നൈ തുറൈപാക്കത്തിലാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി റോഡിലൂടെ നടന്നു പോകുകയായിരുന്ന സോഫ്റ്റ് വെയർ എൻജിനീയറായ മലയാളി യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ശബ്ദമുണ്ടാക്കിയതോടെ പരിസരത്തുണ്ടായിരുന്നവർ എത്തി. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെ യോഗേശ്വരനെ പൊലീസ് പിടികൂടുകയായിരുന്നു.
ഹോട്ടൽ ജീവനക്കാരനാണ് യോഗേശ്വർ. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. പൊലീസുമായുള്ള മൽപിടുത്തത്തിൽ ഇയാൾക്കു പരുക്കേറ്റു. മദ്യ ലഹരിയിലാണ് അതിക്രമം കാട്ടിയതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.
