ബംഗ്‌ളൂരു: പണയ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തു മറ്റു ബാങ്കുകളില്‍ പണയം വച്ചു. കര്‍ണ്ണാടകയിലെ ദാവണ്‍ഗെരെ കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നു മൂന്നര കിലോഗ്രാം പണയസ്വര്‍ണ്ണം കവര്‍ച്ച ചെയ്തതു ബാങ്ക് ജീവനക്കാരനാണെന്നു അധികൃതര്‍ കണ്ടെത്തി. പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. കാത്തലിക് സിറിയന്‍ ബാങ്ക് ബ്രാഞ്ചിലെ ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ സഞ്ജയ് ടി.പിയാണ് പൊലീസ് പിടിയിലായത്. ബാങ്കില്‍ വച്ച പണയസ്വര്‍ണ്ണം കൈക്കലാക്കിയ ഇയാള്‍ അതേ സ്വര്‍ണ്ണം ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ് എന്നിവിടങ്ങളില്‍ പണയം വയ്ക്കുകയായിരുന്നെന്നു പറയുന്നു. അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്.
