മംഗളൂരു: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് മംഗളൂരുവിലെ സര്‍വേ സൂപ്പര്‍വൈസറുടെ വീട്ടിലും ഓഫീസിലും ലോകായുക്ത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു. തുംകൂര്‍ സ്വദേശിയായ മഞ്ജുനാഥിന്റെ മംഗളൂരു ബെജായിയിലെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ലോകായുക്ത എസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. മൂന്ന് വാഹനങ്ങളില്‍ എത്തിയ സംഘം മഞ്ജുനാഥിന്റെ സ്വത്തുക്കളും സാമ്പത്തിക രേഖകളും സംബന്ധിച്ച രേഖകളും പരിശോധിച്ചു. വിശദാശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിശോധന തുടരുകയാണ്. മഞ്ജുനാഥ് കഴിഞ്ഞ 23 വര്‍ഷമായി ദക്ഷിണ കന്നഡ ജില്ലയില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. അദ്ദേഹവും കുടുംബവും മൂന്ന് നിലകളുള്ള ഒരു വീട്ടിലാണ് താമസിക്കുന്നത്.
