കാമുകനുമായുള്ള സല്ലാപത്തിനു തടസമായ മകനോട് മാതാവിന്റെ ക്രൂരത; പാത്രം ചൂടാക്കി മകന്റെ വയർ പൊള്ളിച്ചു, ഒളിച്ചോടിയ മാതാവിനെ തേടി പൊലീസ്

കാസർകോട്: കാമുകനുമായുള്ള വീഡിയോ കോളിനു തടസ്സമായ പത്തു വയസുകാരനായ മകനെ പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര, കീക്കാൻ സ്വദേശിനിക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പത്തു വയസുള്ള മകനാണ് ക്രൂരതയ്ക്ക് ഇരയായത് . കുട്ടിയുടെ മാതാവായ യുവതിയും ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ദിവസവും വീഡിയോ കോൾ വഴി സംസാരിക്കാറുണ്ടത്രെ. ഈ സമയത്ത് മകൻ ശല്യമാകുന്നതിൽ പ്രകോപിതയായ യുവതി ഒരു ദിവസം അലൂമിനിയം പാത്രം ചൂടാക്കി മകന്റെ വയറു പൊള്ളിക്കുകയായിരുന്നുവെന്നു കേസിൽ പറയുന്നു. മാതാവിന്റെ ഭീഷണി കാരണം ഇക്കാര്യം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടയിൽ ദിവസങ്ങൾക്കു മുമ്പ് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഈ സംഭവത്തിനു ശേഷമാണ് കുട്ടി തന്നെ പൊള്ളിച്ച കാര്യം പിതാവിനോട് പറഞ്ഞതും പൊലീസിൽ പരാതി നൽകിയതും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page