ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ

കണ്ണൂർ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ചെറുപുഴ തിമിരി കഴുക്കല്‍ സ്വദേശി താളയില്‍ പ്രമോദ് രാജ(25)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആര്‍. രാജേഷ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ചുകയറല്‍ ഉള്‍പ്പെടെ ഏഴ് ഗുരുതരമായ വകുപ്പുകളിലും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. 2022 ജൂലായ് മുതല്‍ ആഗസ്ത് 29 വരെയുള്ള ദിവസങ്ങളില്‍ ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയുടെ വീട്ടില്‍ ഇയാള്‍ കിലോമീറ്ററുകളോളം രാത്രി ബൈക്കില്‍ സഞ്ചരിച്ചെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനിടെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ പ്രചരിച്ച ഒരു ഫോട്ടോ സംബന്ധിച്ച് അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. അധ്യാപകര്‍ ഇക്കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു.
പരാതി ലഭിച്ചതോടെ ആലക്കോട് പൊലീസ് ഇൻസ്പെക്ടർ വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വെല്‍ഡിങ്ങ് തൊഴിലാളിയായ പ്രമോദ് രാജിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page