കാസര്‍കോട്: മരപ്പണിക്കാരനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കാട്ടാക്കട, കോട്ടൂര്‍ സ്വദേശിയും കാസര്‍കോട്, ചൗക്കിയില്‍ താമസക്കാരനുമായ മണികണ്ഠന്(65) ആണ് മരിച്ചത്. ജോലിക്കു പോയ ഭാര്യ ശോഭന ചൊവ്വാഴ്ച്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മക്കള്‍: പ്രിയങ്ക, പ്രവീണ്‍. മരുമക്കള്‍: കൃഷ്ണ രാജ്, നിഖില. സഹോദരങ്ങള്‍: നാഗമ്മ, കോസല, സിന്ധു, ഓമന, സുലോചന, ചന്ദ്രന്, ശിവന് കുട്ടി, പത്മനാഭന്.
