മൗലവി ഹജ്ജ് ഗ്രൂപ്പിന്റെ ഹജ്ജാജി സംഘം ആത്മ നിര്‍വൃതിയോടെ യാത്ര പുറപ്പെട്ടു

കാസര്‍കോട്: മൗലവി ഹജ്ജ് ഗ്രൂപ്പിന്റെ 2025ലെ ഹജ്ജാജി സംഘം ഹജ്ജ് കര്‍മ്മത്തിന് കാസര്‍കോട് നിന്നു യാത്ര പുറപ്പെട്ടു. ജനാവലി സംഘത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള യാത്രാ രേഖകള്‍ ഹാജിമാര്‍ക്ക് കൈമാറി. ദുആകള്‍ക്കൊടുവില്‍ ഹജ്ജിന്റെ മഹത്വം വിവരിച്ചുകൊണ്ട് അദ്ദേഹം ആത്മീയ സന്ദേശം നല്‍കി.
അമീര്‍ അബ്ദുറഹ്‌മാന്‍ ചെമനാട് സംഘത്തിന് നേതൃത്വം നല്‍കും. ഡയറക്ടര്‍മാരായ നൂറല്‍ ഹസ്സന്‍, അബ്ദുല്‍ സമദ്, അബ്ദുള്ള എന്നിവര്‍ യാത്രയയപ്പില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page